egg-death

ലക്നൗ: രണ്ടായിരം രൂപയുടെ പന്തയം ജയിക്കാനായി മദ്യത്തിനൊപ്പം പുഴുങ്ങിയ 42കഴിച്ച യുവാവിന് ദാരുണാന്ത്യം. ലക്നൗവിനുസമീപത്തെ പിപിഗഞ്ച് മാർക്കറ്റിലാണ് സംഭവം . നാൽപ്പതുകാരനാണ് മരിച്ചത്. പേരുവിവരം ലഭ്യമല്ല.

രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് മദ്യപിക്കുകയായിരുന്നു ഇയാൾ. മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചാൽ 2000 രൂപ നൽകാമെന്ന് കൂട്ടത്തിലൊരാൾ പറഞ്ഞു. മദ്യലഹരിയിലായിരുന്ന നാൽപ്പതുകാരൻ മറ്റൊന്നുമാലാേചിക്കാതെ പന്തയം ഏറ്റെടുത്തു. ഉടൻ പുഴുങ്ങിയ കോഴിമുട്ടകൾ മുന്നിലെത്തി. യുവാവ് മുട്ട കഴിക്കാൻ തുടങ്ങി.കൂട്ടുകാർ പ്രോത്സാഹിപ്പിച്ചു. 42 എണ്ണം ആയപ്പോഴേക്കും ബോധരഹിതനായി നിലംപതിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മദ്യവും മുട്ടയും ഒരുമിച്ച് വലിയ അളവിൽ കഴിച്ചതാണ് മരണകാരണമായതെന്നാണ് ആശുപത്രി അധികൃതർ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനൊപ്പം മദ്യപിച്ച രണ്ട് സുഹൃത്തുക്കളും കസ്റ്റഡിയിലാണ്.