ബാലരാമപുരം: ഫ്രാബ്സ് ജനറൽ ബോഡി യോഗം കൈരളി ഗാർഡൻസിൽ ചേർന്നു.മികച്ച സേവനപ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ച ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവരെ യോഗം അഭിനന്ദിച്ചു.ഭാരവാഹികളായി പൂങ്കോട് സുനിൽകുമാർ (പ്രസിഡന്റ് ),ബാലരാമപുരം അൽഫോൺസ് (ജനറൽ സെക്രട്ടറി),എച്ച്.എ നൗഷാദ്,കാവിൻപുറം സുരേഷ്, ആർ.വി.ഉദയൻ, എസ്.ജയചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ),സി.വി സുന്ദരമൂർത്തി,വി.ഗോപാലകൃഷ്ണൻ, രാമപുരം മോഹനൻ, ആർ.അനിൽകുമാർ (ജോയിന്റ് സെക്രട്ടറിമാർ),വി.എസ്.സുരേഷ്,വൈ.മോഹൻദാസ്,മെഹബൂബ് ഖാൻ (ഓർഗനൈസിംഗ് സെക്രട്ടറിമാർ),എസ്.രാജീവ് (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.