bday

ചിറയിൻകീഴ്: അമൃത സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മാതാ അമൃതാനന്ദമയിയുടെ ജന്മനാൾ ആഘോഷിച്ചു. ആറായിരത്തോളം വരുന്ന സ്വാശ്രയ സംഘാംഗങ്ങൾക്ക് ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി, കൈമനം ആശ്രമം മഠാധിപതി സ്വാമി ശിവാമൃത ചൈതന്യ എന്നിവർ ചേർന്ന് അഞ്ച് കിലോ അരി വീതം വിതരണം ചെയ്‌തു. ഡിസംബറിൽ കൈമനം ആശ്രമത്തിലെ അമൃതോത്സവത്തിൽ വച്ച് സ്വാശ്രയ സംഘം യൂണിറ്റുകൾക്ക് വർഷംതോറും നൽകിവരുന്ന ധനസഹായ വിതരണവും വസ്ത്ര വിതരണവും ഉണ്ടായിരിക്കുമെന്ന് സ്വാമി ശിവാമൃത ചൈതന്യ അറിയിച്ചു. സംഘം പ്രസിഡന്റ് സി. വിഷ്‌ണുഭക്തന്റെ നേതൃത്വത്തിലുള്ള ഇരുനൂറോളം എ‌ക്‌സിക്യൂട്ടിവ് അംഗങ്ങൾ,​ ബീനാ വിഷ്‌ണുഭക്തൻ, ശിവദാസൻ, ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. സ്വാശ്രയ സംഘം അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ സദ്യയും സംഘടിപ്പിച്ചു.