ആറ്റിങ്ങൽ: കേരളത്തിലെ ഭിന്നശേഷി ജീവനക്കാരുടെ ഏകീകൃത സ്വതന്ത്ര സംഘടനയായ ഡിഫറന്റ്‌ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ(ഡി.എ.ഇ.എ) ചിറയിൻകീഴ് താലൂക്ക് സമ്മേളനം 9ന് രാവിലെ 10ന് ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ നടക്കും.ഡെപ്യൂട്ടി സ്പീക്കർ വി .ശശി. ഉദ്ഘാടനം ചെയ്യും.അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും.സർവീസിൽ നിന്നും വിരമിച്ച ഭിന്നശേഷി ജീവനക്കാരെ അഡ്വ.ബി.സത്യൻ എം.എൽ.എ ആദരിക്കും.അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ എം.പ്രദീപ് നിർവഹിക്കും.കൗൺസിലർമാരായ എസ്.സന്തോഷ്.സി.പ്രദീപ്,സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഡോ,ജോബി.എ.എസ് എന്നിവർ സംസാരിക്കും.