cm

തിരുവനന്തപുരം : വിദ്യാഭ്യാസരംഗത്തെ ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ 26 സ്‌കൂളുകൾക്കുള്ള ബസ് വിതരണ പദ്ധതിയായ സാരഥിയും മുഴുവൻ സ്‌കൂളുകളിലും ക്ളാസ് ലൈബ്രറി ഒരുക്കുന്ന സർഗവായന പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ളാസ് ലൈബ്രറികൾക്കായി സ്‌കൂളുകൾ ശേഖരിച്ച പുസ്തകങ്ങൾ മുഖ്യമന്ത്രി ചടങ്ങിൽ ഏറ്റുവാങ്ങി. മന്ത്രി എ.സി.മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. വിവിധ പുരസ്‌കാരങ്ങൾക്ക് അർഹരായവരെ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ആസൂത്രണ സമിതിയംഗം ഡോ.കെ. എൻ.ഹരിലാൽ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മറ്റു തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.