തിരുവനന്തപുരം: അമ്പലപ്പുഴ പാല്പായസത്തിന് ഗോപാല കഷായം എന്ന് പുനർനാമകരണം ചെയ്യാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാറിന്റെ ഒടുവിലത്തെ നീക്കം മാർക്സിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ സ്മരണയ്ക്കായാണെന്ന് കെ.പി.സി.സി. മുൻ പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു.
ഈ പേരുമാറ്റത്തെ മലയാളത്തിന്റെ പ്രിയകവി ശ്രീകുമാരൻ തമ്പിയും അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള പ്രശസ്ത സാഹിത്യകാരൻ ഡോ. അമ്പലപ്പുഴ ഗോപകുമാറും എതിർത്തിട്ടുണ്ട്. ഗോപാല കഷായം എന്ന പേരിട്ട് എ.കെ.ജിയുടെ സ്മരണ ഉണർത്തുന്ന പദ്മകുമാർ ഒരു കാര്യം കൂടി പടിയിറങ്ങും മുമ്പ് ചെയ്യണം. എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രതിമ കൂടി സ്ഥാപിക്കണം അതിന്റെ ചുവട്ടിൽ ശബരിമലയിൽ 'നവോത്ഥാനം' നടപ്പാക്കിയ വിപ്ലവകാരി' എന്നെഴുതി വയ്ക്കണം. അപ്പോൾ പദ്മകുമാറിന്റെ കാലഘട്ടത്തിൽ എ.കെ.ജിക്കും പിണറായിക്കും സ്മാരകങ്ങൾ ഉണ്ടാക്കിയതായി ചരിത്രത്തിൽ രേഖപ്പെടുത്താമെന്നും എം.എം.ഹസൻ പ്രസ്താവനയിൽ പറഞ്ഞു.