ആറ്റിങ്ങൽ :നല്ല നാളെ നല്ല ഭൂമി എന്ന സന്ദേശം ഉയർത്തി തിരുവനന്തപുരത്ത് നടന്ന കുട്ടികളുടെ ദേശീയ കാലാവസ്ഥ ഉച്ചകോടിയിൽ തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് മികച്ച നേട്ടം.യു.പി വിഭാഗത്തിൽ ഋതുപർണ പി.എസും,ആമിന.ടി.ആറും ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനവും കീർത്തന.വി.എസ്,ദിൽജ ജയകുമാർ എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടിയാണ് തിളങ്ങിയത്.