തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷമായി പ്രസവാനുകൂല്യം ലഭിക്കാത്ത തയ്യൽ തൊഴിലാളി സ്ത്രീകളെ ഉൾപ്പെടുത്തി 13ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തയ്യൽ തൊഴിലാളി ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കാമെന്ന സർക്കാർ വാഗ്ദാനം ഉടൻ നടപ്പാക്കണം. ക്ഷേമനിധി ഓഫീസുകളുടെ പ്രവർത്തനം ഏകോപിപ്പിക്കണമെന്നും പ്രസവാനുകൂല്യ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സതികുമാർ,​ ജില്ലാ പ്രസിഡന്റ് രാധ വിജയൻ,​ ട്രഷറർ കെ.പി. രവീന്ദ്രൻ,​ വി.ആ‍ർ. അനിൽകുമാർ,​ എം. വിജയകുമാരി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.