വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിൽ കേരളോത്സവം 9,10 തിയതികളിൽ വെള്ളറട ഗവ. യു.പി സ്കൂൾ, അഞ്ചുമരങ്കാല ബി.എഡ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും. 9ന് രാവിലെ 9 ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ജ്ഞാനദാസിന്റെ അദ്ധ്യക്ഷതയിൽ ബി.എഡ് കോളേജ് ഗ്രൗണ്ടിൽ ചേരുന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി ഉദ്ഘാടനം ചെയ്യും. വികസന കാര്യ ചെയർപേഴ്സൺ ഡി.ആർ. ബിനു റാണി, വിദ്യാഭ്യാസ ആരോഗ്യ ചെയർപേഴ്സൺ സി. സുഗന്ധി, തുടങ്ങിയവർ സംസരിക്കും. തുടർന്ന് കായിക മത്സരങ്ങൾ. 10ന് രാവിലെ 10 മുതൽ വെള്ളറട ഗവ. യു.പി.എസിൽ കലാമത്സരങ്ങളും നടക്കും.