pinarayi-vijayan-
PINARAYI VIJAYAN

തിരുവനന്തപുരം: കരിനിയമങ്ങളുടെ ദുരുപയോഗം അനുവദിക്കില്ലെന്നും പന്തീരങ്കാവിൽ യു.എ.പി.എ ചുമത്തി അറസ്​റ്റിലായ രണ്ടു യുവാക്കളുടെ കേസ് ഹൈക്കോടതി റിട്ട. ജഡ്ജി പി.എസ്. ഗോപിനാഥൻ അദ്ധ്യക്ഷനായ അതോറി​ട്ടി പരിശോധിക്കുമെന്നും മുഖ്യമന്ത്റി പിണറായി വജയൻ നിയമസഭയെ അറിയിച്ചു.
യു.എ.പി.എ ഏതെങ്കിലും ഉദ്യോഗസ്ഥൻ തെ​റ്റായി പ്രയോഗിച്ചെങ്കിൽ ന്യായീകരിക്കില്ല. വിചാരണയ്ക്ക് സർക്കാർ അനുമതി വേണം. അലൻ ഷുഹൈബ്, താഹ എന്നിവരിൽ നിന്ന് മാവോയിസ്​റ്റ് അനുകൂല പുസ്തകങ്ങൾ, ലഘുലേഖകൾ,​ ഫോൺ, ലാപ്‌ടോപ്, മെമ്മറി കാർഡ് എന്നിവ പിടിച്ചെടുത്തു. പിടികൂടുമ്പോൾ താഹ മാവോയിസ്​റ്റ് അനുകൂല മുദ്റാവാക്യങ്ങൾ മുഴക്കി. ഇവർക്കെതിരേയുള്ള പൊലീസ് നടപടികൾ സൂക്ഷ്മമായി പരിശോധിച്ച് മാത്രമേ മുന്നോട്ടു പോകൂ. യു.ഡി.എഫ് സർക്കാർ രാഷ്ട്രീയ കൊലപാതകങ്ങൾക്കു പോലും യു.എ.പി.എ ചുമത്തിയിട്ടുണ്ട്.