വെള്ളറട: കെ.എസ്.ആർ.ടി.സി പണിമുടക്ക് കാരണം രാവിലെ സ്കൂളിൽ പോകാൻ ബസുകാത്തുനിന്ന വിദ്യാർത്ഥികളും ജീവനക്കാകരും വലഞ്ഞു. വെള്ളറടയിൽ 50 ഷെഡ്യൂളുകൾ ഉള്ളതിൽ 22 എണ്ണം സർവീസ് നടത്തി. അതും മെയിൻ റൂട്ടുകളിലായിരുന്നു. ഇടറോഡുകളിലൊന്നും തന്നെ ബസുകൾ ഓടിയില്ല. മെയിൻ റൂട്ടുകളിൽ ബസുകൾ കുറവായിരുന്നുവെങ്കിലും സമാന്തര സർവീസ് വാഹനങ്ങൾ കാര്യമായി സർവീസ് നടത്തി. സ്കൂളുകളിലും സർക്കാർ ഓഫീസുകളിലും ഹാജർനില കുറവായിരുന്നു. പുലർച്ചെ വെള്ളറട ഡിപ്പോയിൽ നിന്നും ഏതാനും സർവീസുകൾ നടത്തിയിരുന്നു. പിന്നീട് സമരാനുകൂലികൾ പ്രതിക്ഷേധവുമായി എത്തിയതോടെ സർവീസിനെബാധിച്ചു.