gandhi-sankalpayathra

വർക്കല: ഗാന്ധിജിയുടെ വികസന ആശയങ്ങളാണ് കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ

നടപ്പിലാക്കുന്നതെന്ന് കേന്ദ്രമന്ത്റി വി.മുരളീധരൻ പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മവാർഷികത്തിന്റെ ഭാഗമായി ഗാന്ധി സങ്കല്പയാത്ര ശിവഗിരിയിൽ നിന്ന് ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

. സ്വദേശിവത്കരണം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, രാജ്യസ്നേഹം എന്നിവയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശിർവാദത്തോടെ ശിവഗിരിയിൽ നിന്ന് ആരംഭിക്കുന്ന സങ്കല്പയാത്രയുടെ ലക്ഖ്യം. . കേരളത്തിൽ സാമൂഹ്യ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്ന കാലത്താണ് ശിവഗിരിയിൽ വനജാക്ഷി മന്ദിരത്തിൽ വച്ച് ഗുരുദേവനും ഗാന്ധിജിയും കൂടിക്കാഴ്ച നടത്തിയത്. സാമൂഹ്യ നീതിയിൽ ഉൾപ്പെടെ ഗാന്ധിജിക്ക് വ്യക്തത കൈവരിക്കാൻ ഈ കൂടിക്കാഴ്ച സഹായിച്ചു . ഗുരുദേവനും ഗാന്ധിജിയും കൂടിക്കാഴ്ച നടത്തിയ വനജാക്ഷി മന്ദിരത്തിൽ ഡിജിറ്റൽ മ്യൂസിയം വേണമെന്ന ശിവഗിരി മഠത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്..സുരേഷ് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം മുൻ പൊലീസ് മേധാവി ടി.പി.സെൻ കുമാർ ഉദ്ഘാടനം ചെയ്തു. വനജാക്ഷി മന്ദിരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അവിടെ ഡിജിറ്റൽ മ്യൂസിയം സാദ്ധ്യമായാൽ വരും തലമുറയ്ക്ക് ഗാന്ധിജിയെയും ഗുരുദേവനെയും സംബന്ധിച്ച് കൂടുതൽ അറിയാൻ കഴിയുമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.

മഹാസമാധിയിലും ശാരദാമഠത്തിലും വൈദികമഠത്തിലും പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തിയ ശേഷമാണ് സങ്കല്പയാത്രയ്ക്ക് തുടക്കം കുറിച്ചത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, വക്താവ് എം.എസ്.കുമാർ, സെക്രട്ടറിമാരായ സി. ശിവൻകുട്ടി, ജെ.ആർ.പത്മകുമാർ, കെ.എ.ബാഹുലേയൻ, ഉപാദ്ധ്യക്ഷൻ ഡോ. വാവ, പട്ടികമോർച്ച അദ്ധ്യക്ഷൻ അഡ്വ. സുധീർ, ഒ.ബി.സി മോർച്ച അദ്ധ്യക്ഷൻ പുഞ്ചക്കരി സുരേന്ദ്രൻ, ദക്ഷിണമേഖല അദ്ധ്യക്ഷൻ ഡോ. തോട്ടയ്ക്കാട് ശശി, മലയിൻകീഴ് രാധാകൃഷ്ണൻ, കരമന ജയൻ, കല്ലയം വിജയകുമാർ, എം.ബാലമുരളി, ഇലകമൺ സതീശൻ, മണമ്പൂർ ദിലീപ്, ചാവർകോട് ഹരിലാൽ തുടങ്ങിയവർ സംബന്ധിച്ചു.