വിതുര:കേറള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വെള്ളനാട് ബ്ലോക്ക് സാംസ്കാരികവേദിയുടെ നേതൃത്വത്തിൽമാതൃഭാഷാദിനം സമുചിതമായി ആഘോഷിച്ചു.വെള്ളനാട് തുമ്പറ പരമേശ്വരൻ മെമ്മോറിയൽ ഹാളിൽ നടന്ന സമ്മേളനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഒാഫീസർ ഡോ.ബിജുബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് വി.രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.സാംസ്കാരികവേദി കൺവീനർ എ.സോളമൻ,ബ്ലോക്ക് സെക്രട്ടറി വി.ശശിധരൻനായർ,എ.ടി.കല്ല്യാണി എന്നിവർ പങ്കെടുത്തു.