പാലോട്: ആറ്റിൽ വീണെന്നു കരുതുന്ന ആട്ടോ റിക്ഷാ ഡ്രൈവറെ രണ്ടുദിവസം തിരഞ്ഞി‌ട്ടും കണ്ടെത്താനായില്ല. ചിപ്പൻചിറ സ്വദേശി മധുവിനെയാണ് ശനിയാഴ്ച രാത്രി 8 മണിയോടെ കാണാതായത്.ഞായറാഴ്ചമുതൽ ഇയാൾക്കുവേണ്ടി തെരച്ചിലാരംഭിച്ചിരുന്നു. പാലോട് റെയ്ഞ്ച് ഓഫീസിനു സമീപമുള്ള കടവിൽ ഇയാളുടേതെന്ന് കരുതുന്ന മൊബൈൽ ഫോണും ചെരുപ്പും കണ്ടെത്തിയിരുന്നു . ആറ്റിൽ വീണെന്ന സംശയത്തെ തുടർന്ന് ഇന്നലെയും പാലോട് പോലീസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സിന്റെ സ്കൂബാ ഡൈവിംഗ് ടീം ആറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നുരാവിലെ തെരച്ചിൽ തുടരുമെന്ന് പാലോട് സി.ഐ മനോജ് അറിയിച്ചു.