thudar-vidyabhasa-kalolsa

വർക്കല:ജില്ലാ സാക്ഷരതാമിഷൻ ഞെക്കാട് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം സമാപിച്ചു.സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.ഷാജഹാൻ,ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് എന്നിവർ വിജയികൾക്കുള്ള പുരസ്കാരം വിതരണംചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ദിലീപ് വെള്ളനാട് ബ്ലോക്ക്പഞ്ചായത്ത് എന്നിവർ സംസാരിച്ചു.ജില്ലാകോർഡിനേറ്റർ പ്രശാന്ത് കുമാർ സ്വാഗതവും ബ്ലോക്ക് കോർഡിനേറ്റർ സുരേഷ്ബാബു നന്ദിയും പറഞ്ഞു.