വിതുര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം നടത്തിയ സമരം വിതുരയിൽ പൂർണം. വിതുര ഡിപ്പോയിൽ നിന്നും ഒരു ബസ് പോലും സർവീസ് നടത്താനായില്ല. രാവിലെ ഒരു വിഭാഗം ബസ് സർവീസ് നടത്തുവാൻ ശ്രമിച്ചെങ്കിലും സമരാനുകൂലികൾ തടഞ്ഞു. ഇതോടെ സർവീസ് നിറുത്തിവെച്ചു. പണിമുടക്കിയവർ പ്രകടനവും നടത്തി. ബസ് സർവീസ് ഇല്ലാത്തതുമൂലം യാത്രാക്കാർ വലഞ്ഞു.