മുടപുരം:കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൻ കൈറ്റ്സ് അംഗങ്ങളായ കുട്ടികളുടെയും അദ്ധ്യാപകരായ ബേബി ജോൺ, മുഹമ്മദ് അൻസാരി, രാജി, ഷൈനി എന്നിവരുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ അമ്മമാർക്ക് ഹൈടെക് പരിശീലനം നൽകി. ക്യൂ.ആർ കോഡിലൂടെയും സമഗ്രയിലൂടെയും ലഭ്യമാകുന്ന പഠന വിഭവങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികളെ പഠന പ്രവർത്തനത്തിൽ സഹായിക്കുന്നതിനുള്ള പരിശീലനമാണ് നൽകിയത്. വിക്‌ടേഴ്‌സ്, ക്യൂ.ആർ കോഡ്,സ്കാനർ എന്നീ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഫോണിന്റെ സഹായത്തോടെയാണ് രക്ഷിതാക്കൾ പരിശീലനത്തിൽ പങ്കെടുത്തത്.