edava-mhss

വർക്കല: വിദ്യാർത്ഥികളിൽ സഹജീവി സ്നേഹവും സഹായ മനസ്കതയും വളർത്തണമെന്ന് അടൂർ പ്രകാശ് എം.പി.പറഞ്ഞു. ഇടവ മുസ്ലിം എച്ച്.എസ്.എസിൽ പുതുതായി അനുവദിച്ച എൻ.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് കാപ്പിൽ ഷെഫി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത എസ്.ബാബു, വൈസ് പ്രസിഡന്റ് ഹർഷാദ് സാബു, വാർഡ് മെമ്പർ എഹിലിമ, പ്രിൻസിപ്പൽ കെ. ജയമോഹൻ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് എം.എസ്. ജലീൽ, കരിയർ ഗൈഡൻസ് കോ ഓർഡിനേറ്റർ ബിനു.കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.എസ്. ശ്രീജേഷ് ശങ്കർ എന്നിവർ സംസാരിച്ചു.