മുടപുരം: കേരള കർഷകസംഘം മംഗലപുരം ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. പെരുങ്ങുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം കർഷക സംഘം ഏരിയാ സെക്രട്ടറി എം. ജലീൽ ഉദ്ഘാടനം ചെയ്‌തു. അഡ്വ.വി. ജോയി എം.എൽ.എ, മധു മുല്ലശേരി, അഡ്വ.എൻ. സായികുമാർ, എം. ജലീൽ, ആർ. അനിൽ, അഡ്വ.വൈ. യാസിർ, ബി. ശോഭ, ശ്രീകുമാർ, ആർ. അജിത്ത്, എം. ദേവരാജൻ എന്നിവരാണ് സ്വാഗത സംഘത്തിന്റെ രക്ഷാധികാരികൾ. ബി. മുരളീധരൻ നായർ ചെയർമാനും എസ്.വി. അനിലാൽ ജനറൽ കൺവീനറുമായി 51പേരുള്ള കമ്മിറ്റി രൂപീകരിച്ചു. 10,11,13 തീയതികളിലായി പെരുങ്ങുഴിയിലാണ് സമ്മേളനം നടക്കുന്നത്. കാർഷിക പ്രദർശനം, സെമിനാർ, പ്രതിനിധി സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. 13ന് വൈകിട്ട് 5ന് പെരുങ്ങുഴി മേട ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും.