ആറ്റിങ്ങൽ: മണനാക്ക് അൽ ബുർഹാൻ അറബിക് കോളേജിന്റെ ആഭിമുഖ്യത്തിൽ അൽ ബുർഹാൻ സമ്മേളനം 6ന് നടക്കും. രാവിലെ 7ന് സിയാറത്ത്,​ 7ന് പതാക പ്രയാണ ജാഥ,​ 9ന് ചെയർമാൻ ഫാഫിസ് മുഹമ്മദ് മുസലിയാർ പതാക ഉയർത്തും. 9.30 മുതൽ പഠന ക്ലാസ്, 11.30ന് മജ്ലീസ്,​ ഉച്ചയ്ക്ക് 1ന് വസ്ത്ര വിതരണവും നസ്വീഹത്തും, 2ന് ശൈഖുനാ ഉസ്‌താദ് അനുസ്‌മരണം,​ വൈകിട്ട് 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി മുഖ്യ പ്രഭാഷണം നടത്തും.