kerala-uni
kerala uni

ടൈംടേ​ബിൾ

ബാച്ചി​ലർ ഒഫ് ഫിസി​ക്കൽ എഡ്യൂ​ക്കേ​ഷൻ (നാല് വർഷ ഇന്റ​ഗ്രേ​റ്റഡ് കോഴ്സ് - 2011 സ്‌കീം) മൂന്ന്, അഞ്ച്, ഏഴ് സെമ​സ്റ്റർ സപ്ലി​മെന്ററി, 25 ന് ആരം​ഭി​ക്കുന്ന മൂന്നാം സെമ​സ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്റ​റേ​ച്ചർ (2015 അഡ്മി​ഷൻ മുതൽ) പരീ​ക്ഷ​കളുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.


ഓൺലൈൻ രജി​സ്‌ട്രേ​ഷൻ

മൂന്നാം സെമ​സ്റ്റർ എം.​ബി.എ (2014 & 2018 സ്‌കീം - ഫുൾടൈം (യു.​ഐ.എം ഉൾപ്പെടെ/ട്രാവൽ ആൻഡ് ടൂറിസം/റഗു​ലർ - ഈവ​നിം​ഗ്) പരീ​ക്ഷ​യുടെ ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ആരം​ഭി​ച്ചു.


ഇന്റേ​ണൽ മാർക്ക് പ്രസി​ദ്ധീ​ക​രി​ച്ചു

വിദൂര വിദ്യാ​ഭ്യാസ വിഭാഗം (2017​ - 18 ബാച്ച്) മൂന്നാം സെമ​സ്റ്റർ (ബി.കോം - കമ്പ്യൂ​ട്ടർ ആപ്ലി​ക്കേ​ഷൻ) ഒഴി​കെ​യു​ളള ഇന്റേ​ണൽ മാർക്ക് എസ്.​ഡി.ഇ സ്റ്റുഡന്റ് പോർട്ട​ലിൽ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുയ്. പരാ​തി​കൾക്ക് അഞ്ച് ദിവ​സ​ത്തി​നകം അതത് കോ -ഓർഡി​നേ​റ്റ​റു​മായി ബന്ധ​പ്പെ​ടു​ക.


മൂല്യ​നിർണയ ക്യാമ്പ്

രണ്ടാം സെമ​സ്റ്റർ സി.​ബി.​സി.​എ​സ്.​എസ് ബി.എ/ബി.​എ​സ്.സി/ബി.കോം കരി​യർ റിലേ​റ്റഡ് പരീ​ക്ഷ​ക​ളുടെ ഉത്ത​ര​ക്ക​ട​ലാ​സു​ക​ളുടെ മൂല്യ​നിർണയം ആരം​ഭി​ക്കു​ന്ന​തി​നാൽ എല്ലാ കോളേജ്/യു.​ഐ.ടി കേന്ദ്ര​ങ്ങ​ളി​ലെയും റഗു​ലർ ക്ലാസു​കൾ 7, 8 തീയ​തി​ക​ളിൽ റദ്ദ് ചെയ്തി​രി​ക്കു​ന്നു. പ്രസ്തുത തീയ​തി​ക​ളിൽ നട​ത്താ​നി​രു​ന്ന നാലാം സെമ​സ്റ്റർ ബി.​എ​സ്.സി (സി.​ബി.​സി.​എ​സ്.​എ​സ്) ഫിസി​ക്സ്, സ്റ്റാറ്റി​സ്റ്റിക്സ് പ്രാക്ടി​ക്കൽ പരീ​ക്ഷ​കൾ യഥാ​ക്രമം 11, 12 തീയ​തി​ക​ളിൽ നട​ത്തും. റെഗു​ലർ ക്ലാസു​കൾ റദ്ദ് ചെയ്ത ദിവ​സ​ങ്ങ​ളിലെ സർവ​ക​ലാ​ശാല പരീ​ക്ഷ​കൾക്ക് മാറ്റ​മി​ല്ല.

പരീ​ക്ഷാ​ഫീസ്

എം.എ/എം.കോം/എം.​എ​സ്.സി (ആ​ന്വൽ സ്‌കീം) (പ്രീ​വി​യസ് & ഫൈനൽ) സപ്ലി​മെന്ററി (വിദൂര വിദ്യാ​ഭ്യാസം) പരീ​ക്ഷ​ക​ളുടെ വിജ്ഞാ​പനം പ്രസി​ദ്ധീ​ക​രി​ച്ചു. പിഴ കൂടാതെ 12 വരെയും 150 രൂപ പിഴ​യോടെ 16 വരെയും 400 രൂപ പിഴ​യോടെ 23 വരെയും അപേ​ക്ഷി​ക്കാം.


യു.​ജി.സി - നെറ്റ്/ജെ.​ആർ.​എഫ് പരി​ശീ​ലനം

സർവ​ക​ലാ​ശാല എംപ്ലോ​യ്‌മെന്റ് ഇൻഫർമേ​ഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യു.​ജി.സി - നെറ്റ്/ജെ.​ആർ.​എഫ് പരീ​ക്ഷ​കളുടെ ജന​റൽ പേപ്പ​റിന് ആദ്യം രജി​സ്റ്റർ ചെയ്യുന്ന 40 പേർക്ക് 11 മുതൽ പരി​ശീ​ലനം നൽകു​ന്നു. തിരു​വ​ന​ന്ത​പുരം പി.​എം.ജി ജംഗ്ഷ​നി​ലു​ളള സ്റ്റുഡൻസ് സെന്റ​റിൽ പ്രവർത്തി​ക്കുന്ന എംപ്ലോ​യ്‌മെന്റ് ഇൻഫർമേ​ഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ഓഫീ​സി​ലെത്തി രജി​സ്റ്റർ ചെയ്യണം. വിശ​ദ​വി​വ​ര​ങ്ങൾക്ക്: 0471 - 2304577