വെമ്പായം: സി.ബി.എസ്.ഇ സൗത്ത് സോണൽ ഭാരത് സഹോദയ നടത്തിയ ഭാരതീയം കലാമേളയിൽ വട്ടപ്പാറ ലൂർദ് മൗണ്ട് പബ്ലിക് സ്കൂൾ തുടർച്ചയായി മൂന്നാം തവണയും റണ്ണർ അപ്പായി.എൽ.പി, യു.പി വിഭാഗങ്ങളിലെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മേളയിൽ ദേവി.ഡി.കലാ തിലകവും വർഷാ രാജേന്ദ്രൻ സർഗപ്രതിഭാ പട്ടവും നേടി. വിജയികളെ സ്കൂൾ മാനേജർ ഫാ. ജൈൽസ് തെക്കെ മുറി, സ്കൂൾ പ്രിൻസിപ്പൽ മറിയമ്മ എന്നിവർ അഭിനന്ദിച്ചു.