കാട്ടാക്കട:ഡിസംബർ 21, 22 തീയതികളിൽ കാട്ടാക്കടയിൽ നടക്കുന്ന കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപികരിച്ചു.കാട്ടാക്കട കുളത്തുമ്മൽ ഗവ.എൽ.പി.എസിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അദ്ധ്യക്ഷത വഹിച്ചു.ഐ.ബി.സതീഷ് എം.എൽ.എ,സി.പി.എം കാട്ടാക്കട ഏര്യാ സെക്രട്ടറി ജി.സ്റ്റീഫൻ,എഫ്.എസ്.ഇ.ടി.ഒ നേതാക്കളായ ബി.വിജയകുമാർ,സെയ്ത് സബർമതി,കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.റജി,സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.വി രാജേഷ്,സംസ്ഥാന കമ്മിറ്റി അംഗം ബി.ബിജു,ജില്ലാ ട്രഷറർ സി.പ്രസാദ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം.എസ്.പ്രശാന്ത് സ്വാഗതവും എൻ.ശ്രീകുമാർ നന്ദിയും പറഞ്ഞു.ജി.സ്റ്റീഫൻ ചെയർമാനും എൻ.ശ്രീകുമാർ ജനറൽ കൺവീനറുമായി 501 അംഗ കമ്മിറ്റി രൂപീകരിച്ചു.