കിളിമാനൂർ:പനപ്പാംകുന്ന് ജനതാ വായനശാല വനിതാവേദിയും, കടയ്ക്കൽ അഗ്നിരക്ഷാ നിലയവും ചേർന്ന് സംഘടിപ്പിച്ച അപകട സുരക്ഷാ പരിശീലന ക്ലാസ് സി.രവീന്ദ്രൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. എസ്. പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു. അഗ്നിരക്ഷാസേന ഗ്രേഡ് എൽ.എം.പി. ബൈജു ക്ലാസ് നയിച്ചു. ലീഡ് ഫയർമാൻ ഹരീഷ് കുമാർ, ഗിരീഷ് കുമാർ, ഗോപകുമാരക്കുറുപ്പ് ,മനോജ്, ഷിനോവ് വായനശാല പ്രസിഡന്റ് പി. ഉണ്ണികൃഷ്ണക്കുറുപ്പ്, സിന്ധു, ഷൈലജാ ചന്ദ്രൻ എന്നിവർ സംസാരിച്ചു.