സംരംഭകത്വ ബോധവത്കരണ പരിപാടി
വർക്കല: ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 6ന് രാവിലെ 10 മണിക്ക് സംരംഭകത്വ ബോധവൽക്കരണ പരിപാടി നടക്കും.
ഇലകമൺ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം
വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 8, 9, 10 തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് വി.സുമംഗല അറിയിച്ചു. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുളളവർ 7ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
കാർഷികയന്ത്റങ്ങളുടെ പരിശീലനം
വർക്കല:ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ അഗ്രോസർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാർഷികയന്ത്റങ്ങളുടെ പരിശീലനം ചെമ്മരുതി കൃഷി ഓഫീസിൽ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ജയസിംഹൻ ഉദ്ഘാടനം നിർവഹിച്ചു.കൃഷിഓഫീസർ പ്രീതി,അഗ്രോ സർവീസ് സെന്റർ സെക്രട്ടറി ഷൈജു, പ്രസിഡന്റ് ഷാജി,പഞ്ചായത്തംഗം ശ്രീലേഖക്കുറുപ്പ് എന്നിവർ സംസാരിച്ചു.
ഫോട്ടോ: ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ അഗ്രോസർവ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന കാർഷികയന്ത്റങ്ങളുടെ പരിശീലനം
ഇന്റർവ്യു
വർക്കല: തോണിപ്പാറ പി.എച്ച്.സിയിൽ നടപ്പിലാക്കുന്ന വയോമിത്രം പ്രോജക്ടിൽ ഡയറ്റീഷ്യൻ,സൈക്കോളജിസ്റ്റ് എന്നിവരുടെ താത്കാലിക നിയമനത്തിനുളള ഇന്റർവ്യു 6ന് ഉച്ചയ്ക്ക് 2ന് തോണിപ്പാറ പി.എച്ച്.സിയിൽ നടക്കും.
സെൻസ് വർക്കല
വർക്കല:സാംസ്ക്കാരിക സംഘടനയായ സെൻസ് വർക്കലയുടെ അഖിലകേരള നാടകമത്സരവും കേരളപ്പിറവിദിനാഘോഷവും അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സെൻസ് പ്രസിഡന്റ് ഡോ.എം.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.ഡോ.ബി.ഭുവനേന്ദ്രൻ കേരളപ്പിറവി സന്ദേശവും,വക്കംഷക്കീർ എൻ.എൻ.പിളള അനുസ്മരണവും നടത്തി.കെ.കെ.രവീന്ദ്രനാഥ്, പുന്നമൂട് രവി,ബാബുജി,വിക്രം കെ.നായർ തുടങ്ങിയവർ സംസാരിച്ചു.