പോത്തൻകോട്: അയിരൂപ്പാറ കൊടിക്കുന്ന് ദിലീഷ് ഭവനിൽ ദിലീഷ് ചന്ദ്രൻ (36 ) ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. നേരത്തെ ന്യൂമോണിയ ബാധയെ തുടർന്ന് ദിലീഷ് ചന്ദ്രൻ ഇവിടെ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയെങ്കിലും രോഗം മൂർഛിച്ചതിനെ തുടർന്ന് വീണ്ടും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: ഷൈനി.മക്കൾ: അനമിത്ര, അനാമിക,ആദിഷ് .സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന് നടക്കും.
--