വർക്കല: പാളയംകുന്നിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. കാൽനട യാത്രക്കാരായ പാളയംകുന്ന് ചേട്ടക്കാവിൽ പുത്തൻവീട്ടിൽ ഇന്ദിര (62), ശാന്ത (56), ചെമ്മരുതി കോവൂർ ചേട്ടക്കാവിൽ പുത്തൻവീട്ടിൽ രഘു (46), പാളയംകുന്ന് ബിനീഷ് ഭവനിൽ ചന്ദ്രിക (48), കോവൂർ കല്ലുവിള വീട്ടിൽ സുഭദ്ര (74) എന്നിവർക്കാണ് കടിയേറ്റത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ്, വർക്കല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സതേടി.