കൊല്ലം: മദ്ധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ഇരവിപുരം കാവൽപ്പുരയ്ക്കും ഭരണിക്കാവിനും ഇടയിലുള്ള റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ശരീരവും തലയും വേർപെട്ട നിലയിലായിരുന്നു . പുലർച്ചെ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് വന്ന ട്രെയിൻ തട്ടിയതാകാമെന്നാണ് സംശയം. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ് തോന്നിക്കും . മഞ്ഞയിൽ നീല പുള്ളികളോടുകൂടിയ, ആൽഫാ ടെയ്‌ലേഴ്‌സ്, ഇരവിപുരം എന്ന ലേബലുള്ള മുഴുകൈ ഷർട്ടാണ് ധരിച്ചിരുന്നത്. ഇടത് കൈയിൽ ചരടുണ്ട്.