തിരുവനന്തപുരം: മാലിന്യ നിർമ്മാർജ്ജനത്തിൽ വീഴ്ച വരുത്തിയതിന് നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ചുമത്തിയിട്ടില്ലെന്ന് മന്ത്രി എ.സി. മൊയ്‌തീൻ നിയമസഭയിൽ പറഞ്ഞു. നഗരസഭയ്ക്ക് കാരണം കാണിക്കൽ നോട്ടീസാണ് നൽകിയതെന്നും വി.എസ്. ശിവകുമാറിനെ മന്ത്രി അറിയിച്ചു. നഗരസഭയ്ക്ക് 14.79 കോടി രൂപ പിഴയിട്ടതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.