photo

നെടുമങ്ങാട് : ദേവസ്വം ബോർഡിലെ സംവരണ തീരുമാനം പുനഃപരിശോധിക്കണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രവർത്തക യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.യൂണിയൻ പ്രസിഡന്റ് തത്തൻകോട് കണ്ണന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഡയറക്ടർ ബോർഡംഗം തച്ചർമഠം ടി.ഒ അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പി.ഉദയകുമാർ,വൈസ് പ്രസിഡന്റുമാരായ കെ.ശാന്താബാബു,പ്രസന്നകുമാർ,കരുപ്പൂര് സുകുമാരൻ ആശാരി,സൗഭാഗ്യവതി, സുരേഷ്‌കുമാർ,കാർത്തികേയൻ,ആര്യനാട് സുരേഷ്‌കുമാർ,വണ്ടയ്ക്കൽ സജി തുടങ്ങിയവർ പ്രസംഗിച്ചു.