bus

കിളിമാനൂർ: ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല സംഘടന ടി.ഡി.എഫ് പ്രഖ്യാപിച്ച പണിമുടക്ക് യാത്രക്കാരെ വലച്ചു.കിളിമാനൂർ ഡിപ്പോയിൽ നിന്നും ഒരു സർവീസ് പോലും നടത്തിയില്ല. വിവിധ ഓഫീസുകളിലും, കോളേജുകളിലും, ആശുപത്രിയിലും ഒക്കെ പോകാൻ എത്തിയവരെയാണ് പണിമുടക്ക് ബാധിച്ചത്.ദീർ
ഘ ദൂര സർവീസുകളിൽ അവധി ദിനം കഴിഞ്ഞുള്ള ദിവസമായതിനാൽ നല്ല തിരക്കും ആയിരുന്നു. ഓഫീസുകളിൽ പോകാൻ കഴിയാതെ പലരും തിരികെ വീട്ടിൽ പോയി. ഒരു സംഘടനയേ പണിമുടക്കിൽ ഏർപ്പെട്ടുള്ളൂ എങ്കിലും ബസ് ജീവനക്കാരിൽ കണ്ടക്ടറോ, ഡ്രൈവറോ ആരെങ്കിലും ഒരാൾ ആ സംഘടനയിൽ പെട്ടത് കൊണ്ടാണ് സർവീസ് നടത്താൻ പറ്റാത്തതെന്ന് അധികൃതർ പറയുന്നു. കിളിമാനൂരിൽ നിന്ന് 72 ബസുകളാണ് സർവീസ് നടത്തുന്നത്.