നെയ്യാറ്റിൻകര :നെയ്യാറ്റിൻകരയിൽ നടക്കുന്ന കേരള ലത്തീൻ കത്തോലിക്ക സമുദായ സംഗമത്തോടനുബന്ധിച്ച് ഇരുമ്പിൽ സെന്റ് ജോർജ് ചർച്ചിൽ സ്വാഗതസംഘം രൂപീകരിച്ചു.ഇടവക വികാരി ഫാ.ഷാജു സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ഇടവകയിലെ എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.ജി.അപ്പു,വർഗീസ്,ബിനു മരുതത്തൂർ,തങ്കരാജൻ,സെബാസ്റ്റ്യൻ,പത്മിനി,സുനി,ലത,കമലകുമാരി എന്നിവർ സംസാരിച്ചു.ബിനു മരുതത്തൂർ, ഷെറിൻ,സെബാസ്റ്റ്യൻ,അപ്പു എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.