ഓയൂർ: എം.സി.റോഡിൽ ആയൂർ പാലത്തിനുസമീപം പ്രഭാത സവാരിക്കിടെ വൃദ്ധൻ പെട്ടി ആട്ടോ ഇടിച്ച് മരിച്ചു. ആയൂർ അംബികസദനത്തിൽ സുരേന്ദ്രൻപിള്ളയാണ് (80) മരിച്ചത്. ഞായർ രാവിലെ 4.30ന് പാലത്തിന് സമീപമായിരുന്നു അപകടം. മത്സ്യം കയറ്റുന്നതിന് ചടയമംഗലം ഭാഗത്തേയ്ക്കുപോയ പെട്ടി ആട്ടോ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. ഭാര്യ: ഓമനയമ്മ. മക്കൾ: അംബിക, ജലജ. മരുമക്കൾ: ശശിധരൻപിള്ള, മോഹനൻപിള്ള.