charamam

ഓയൂർ: എം.സി.റോഡിൽ ആയൂർ പാലത്തിനുസമീപം പ്രഭാത സവാരിക്കിടെ വൃദ്ധൻ പെട്ടി ആട്ടോ ഇടിച്ച് മരിച്ചു. ആയൂർ അംബികസദനത്തിൽ സുരേന്ദ്രൻപിള്ളയാണ് (80) മരിച്ചത്. ഞായർ രാവിലെ 4.30ന് പാലത്തിന് സമീപമായിരുന്നു അപകടം. മത്സ്യം കയ​റ്റുന്നതിന് ചടയമംഗലം ഭാഗത്തേയ്ക്കുപോയ പെട്ടി ആട്ടോ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. ഭാര്യ: ഓമനയമ്മ. മക്കൾ: അംബിക, ജലജ. മരുമക്കൾ: ശശിധരൻപിള്ള, മോഹനൻപിള്ള.