തിരുവനന്തപുരം: ശബരിമല മണ്ഡലമകരവിളക്ക് തയാറെടുപ്പുകളെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായിവിജയൻ വിളിച്ചിട്ടുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാവിലെ 11.30 ന് മാസ്ക്കറ്റ് ഹോട്ടലിൽ നടക്കും. എല്ലാ മണ്ഡലകാലത്തിന് മുന്നോടിയായും പതിവുള്ളതാണ് യോഗം.
ആന്ധ്ര, തെലുങ്കാന, കർണാടക, തമിഴ്നാട്, പുതുശേരി മുഖ്യമന്ത്രിമാരാവും എത്തുക.ശബരിമലയിലേക്ക് ഏറ്റവുമധികം തീർത്ഥാടകർ എത്തുന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ മൂലം കഴിഞ്ഞ മണ്ഡലകാലത്ത് ഈ സംസ്ഥാനങ്ങളിൽ നിന്ന് വലിയ തോതിൽ തീർത്ഥാടകരെത്തിയിരുന്നില്ല.