ksu

തിരുവനന്തപുരം: വാളയാർ പീഡനകേസിൽ നടപടിയെടുക്കാത്ത സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ കമ്മിഷൻ ആസ്ഥാനം ഉപരോധിച്ചു. ബാലാവകാശ കമ്മിഷന് ആദരാജ്ഞലികൾ എന്നെഴുതിയ റീത്ത് വച്ച് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. 7 പ്രവർത്തകരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം, ​ഫഹദ് കഴക്കൂട്ടം, ​ഹിലാൽ ബാബു,​ സുഹൈൽ മുഹമ്മദ്,​അനുരാഗ് ഷിബു, ​പ്രേംജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.