നെയ്യാറ്റിൻകര: ദീർഘകാലം ഗൾഫിലായിരുന്ന ശാസ്താന്തല ഗോകുലത്തിൽ ഗോപാലകൃഷ്ണൻ (65) നെയ്യാറ്റിൻകര റെയിൽവേസ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ .ഇന്നലെ രാവിലെ പത്തര മണിയോടെയാണ് ട്രാക്കിൽ മൃതദേഹം കണ്ടത്. പോക്കറ്റിൽ നിന്ന് കത്തും രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രോഗബാധിതനായി ചികിത്സയിലായിരുന്നു. മണലിവിള-ശാസ്താന്തല പ്രദേശത്ത് സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം . ഭാര്യ പുഷ്പവല്ലി.മക്കൾ: വിഷ്ണുഗോപാൽ, വിശാഖ് ഗോപാൽ. മരുമകൾ പുഷ്പറാണി.