adukkoor-unni-ulghadanam

കല്ലമ്പലം : പള്ളിക്കൽ പഞ്ചായത്തിൽ ഗെയിംസ് ഫെസ്റ്റിവലിന് തുടക്കമായി.പകൽകുറി ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ ആരംഭിച്ച ഗെയിംസ് ഫെസ്റ്റിവൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എം.ഹസീന,സ്ഥിരംസമിതി അദ്ധ്യക്ഷൻമാർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.വോളിബാൾ,ക്രിക്കറ്റ്,കബഡി,ഫുട്ബാൾ എന്നീ കായിക ഇനങ്ങൾക്കാണ് മികച്ച പരിശീലനം നൽകുന്നത്.പഞ്ചായത്ത് തലത്തിൽ ടീം രൂപീകരിച്ച് മികച്ച പരിശീലനം നൽകി ബ്ലോക്ക്,ജില്ലാതല മത്സരങ്ങൾക്ക് സജ്ജരാക്കാനാണ് പദ്ധതി.