ksrtc

തിരുവനന്തപുരം: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ​ ​യു.​ഡി.​എ​ഫ് ​അ​നു​കൂ​ല​ ​ജീ​വ​ന​ക്കാ​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​ടി.​ഡി.​എ​ഫ് ​ന​ട​ത്തിയ​ ​പ​ണി​മു​ട​ക്ക് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചു. സ്‌കൂളുകളിൽ നടക്കുന്ന യൂണിറ്റ് പരീക്ഷ എഴുതാനായി രാവിലെ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന വിദ്യാർത്ഥികളും വിവിധ സ്ഥലങ്ങളിൽ ജോലിക്കു പോകാനെത്തിയ തൊഴിലാളികളും ബുദ്ധിമുട്ടി. ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. സ്‌കൂളുകളുടെ പ്രവർത്തനത്തെയും സമരം ബാധിച്ചു. ഇന്നലെ വൈകിട്ട് നടന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടു കാണാനായി കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചവരും വലഞ്ഞു. മണിക്കൂറുകളുടെ ഇടവേളകളിലാണ് നിരത്തുകളിൽ ബസുകളെത്തിയത്. നഗരത്തിലെ പ്രധാന ഡിപ്പോകളായ തമ്പാനൂരിലും കിഴക്കേകോട്ടയിലും യാത്രക്കാരുടെ വലിയ നിരയുണ്ടായിരുന്നു. ഇ​ട​ത് ​സം​ഘ​ട​ന​ക​ളും​ ​ബി.​എം.​എ​സും​ ​പ​ണി​മു​ട​ക്കി​ൽ​ ​പ​ങ്കെ​ടു​ത്തില്ല.​ പൊതുവേ സമാധാനപരമായിരുന്നെങ്കിലും ചില ഡിപ്പോകളിൽ അനിഷ്ട സംഭവങ്ങളുണ്ടായി. സമരാനുകൂലികൾ ചില സ്ഥലങ്ങളിൽ സർവീസ് തടഞ്ഞു. ക​ണി​യാ​പു​ര​ത്ത് ​ബ​സ് ​എ​ടു​ക്കാനെത്തി​യ​ ​ഡ്രൈവ​ർ​ക്ക് ​നേ​രെ​ ​സ​മ​രാ​നു​കൂ​ലി​ക​ൾ​ ​മു​ട്ട​യെ​റി​ഞ്ഞു.​ ​നെ​ടു​മ​ങ്ങാ​ടും​ ​ച​ട​യ​മം​ഗ​ല​ത്തും​ ​ജോ​ലി​ക്കെ​ത്തി​യ​വ​രെ ത​ട​ഞ്ഞു.​ നെ​ടു​മ​ങ്ങാ​ട്ട് ​ഒ​രു​ ​ജീ​വ​ന​ക്കാ​ര​ന് ​മ​ർ​ദ്ദ​ന​മേ​റ്റു.​ ​കി​ഴ​ക്കേ​കോ​ട്ട​യി​ലും​ ​ത​മ്പാ​നൂ​രി​ലും​ ​സ​ർവീ​സ് ​ന​ട​ത്തി​ ​സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​ ​ബ​സു​കൾ​ ​സ​മ​രാ​നുകൂ​ലി​ക​ൾ​ ​ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഓ​ഫീ​സ് ​സ​മ​യ​ത്ത് ​ബ​സു​ക​ൾ​ ​ത​ട​ഞ്ഞ​ത് ​ജീ​വ​ന​ക്കാ​രെ​ ​കാ​ര്യ​മാ​യി​ ​ബാ​ധി​ച്ചു.​​ ​ഗ്രാ​മീ​ണ​ ​സ​ർവീ​സുക​ളും വ്യാപകമായി മുടങ്ങി.

ജില്ലയിലെ പ്രധാന ഡിപ്പോകളിൽ

ബസ് മുടക്കം ഇങ്ങനെ

ഡിപ്പോ,​ ആകെ ഷെഡ്യൂൾ,​ സർവീസ് നടത്തിയത്

തിരു.സിറ്റി 129 - 49

സെൻട്രൽ 65 - 5

വിഴിഞ്ഞം 61 -32

വിതുര 43 - 00

വികാസ്ഭവൻ 74 - 30

വെഞ്ഞാറമൂട് 52 - 21

വെള്ളറട 50 - 21

പാറശാല 78 - 24

പൂവാർ 59 - 34

പാപ്പനംകോട് 99 - 08

പാലോട് 30 - 03

നെയ്യാറ്റിൻകര 110 - 05

നെടുമങ്ങാട് 62- 02

കിളിമാനൂർ 79 - 01

ആര്യനാട് 34 - 00

ആറ്റിങ്ങൽ 91 - 04