നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുമായുള്ള സംഘർഷത്തിനിടെ കാറിനടിയിൽ വീണ് മരിച്ച കൊടങ്ങാവിള സ്വദേശി സനൽകുമാർ അനുസ്മരണ സമ്മേളനം ആൾ ഇന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5ന് കൊടങ്ങാവിള ജംഗ്ഷനിൽ നടക്കും.വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,ആൾ ഇന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് അമരവിള സുദേവകുമാർ തുടങ്ങിയവർ പങ്കെടുക്കും.