nikhil

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയ പാതിയിൽ കാരയ്ക്കാമണ്ഡപത്ത് കാറും ബസും കൂട്ടിയിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീറമൺകര ടി.സി 52/2001-44 കോളനിയിൽ പരേതനായ ജി.പ്രേമന്റെയും ശോഭയുടെയും മകൻ പി. നിഖിൽ പ്രേമനാണ് (19) മരിച്ചത്. ഞായറാഴ്ച വെളുപ്പിനാണ് നിഖിലും സുഹൃത്തുക്കളും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബസിലിടിച്ചത്. അപകടത്തെതുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു നിഖിൽ. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. സഹോദരങ്ങൾ:നീതു പ്രേമൻ, നീന പ്രേമൻ.