murukkum

മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബ്, കേരളപ്പിറവിയിൽ നെല്ലിയാംപതി ഗ്രീൻലാൻഡ് ഫാം ഹൗസിൽ വച്ച് ലയൺസ് ക്ളബ് അംഗങ്ങൾക്കുവേണ്ടി ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസ് നിർവഹിച്ചു. ലയൺ പ്രൊഫസർ എം. ബഷീർ ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് എക്സൈസ് ഇൻസ്പെക്ടർ കിജൻ, ലയൺ അബ്ദുൽ റഷീദ്, ലയൺ പത്മകുമാർ, ലയൺ അഷ്‌റഫ്, ലയൺ കെ. രഘുനാഥ് എന്നിവർ പ്രസംഗിച്ചു. മുരുക്കുംപുഴ ലയൺസ് ക്ളബ് സെക്രട്ടറി ലയൺ അബ്ദുൾ വാഹീദ് സ്വാഗതവും ട്രഷറർ രാജേഷ് നന്ദിയും പറഞ്ഞു.