vld-1

വെള്ളറട: വീട്ടിലെ കാർഷെഡിൽ ഒതുക്കിയിട്ടിരുന്ന കാർ അടിച്ചുതകർത്തതായി പരാതി. ആറാട്ടുകുഴി വെട്ടുകുറ്റി സൗ‌പർണികയിൽ ജോയിയുടെ കാറാണ് കഴിഞ്ഞദിവസം രാത്രി തകർത്തത്. വീട്ടിലെ മതിൽ ചാടിക്കയറിയ അക്രമികൾ വീട്ടിലുണ്ടായിരുന്ന ചെടിച്ചട്ടികൾ കൊണ്ട് കാറിന്റെ മുൻവശത്തെ ഗ്ളാസ് ഉൾപ്പെടെ അടിച്ച് തകർക്കുകയായിരുന്നു. രാവിലെ വീടിന് വെളിയിലിറങ്ങിയപ്പോഴാണ് കാർ അടിച്ചുതകർത്ത വിവരും ഉടമസ്ഥർ അറിയുന്നത്. അക്രമികളുടെ ദൃശ്യങ്ങൾ സി.സി.ടിവി യിൽ ലഭിച്ചുവെങ്കിലും വ്യക്തതയില്ലാത്തതുകാരണം ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാർ ഉടമയുടെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് കേസെടുത്തു.