പാറശാല : ശ്രീകൃഷ്ണാ കോളേജ് ഒഫ് ഫാർമസി ആൻഡ് റിസേർച്ച് സെന്ററിൽ നടന്ന നാഷണൽ സെമിനാർ തിരുവനന്തപുരം കോസ്‌മോ പൊളിറ്റൻ ഹോസ്പിറ്റൽ സി.ഇ.ഒ അശോക് പി. മേനോൻ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ ഡോ. കെ. മണികണ്ഠൻനായർ മുഖ്യ പ്രഭാഷണം നടത്തി. കോസ്‌മോപൊളിറ്റൻ ഹോസ്പിറ്റൽ ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) എൻ.കെ. സുബാഷ്, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രശോഭ് ജി.ആർ എന്നിവർ പങ്കെടുത്തു. ഡോ. എൻ. പ്രേംകുമാർ (കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്), ഡോ. രാജേഷ്. വി (മണിപ്പാൽ യൂണിവേഴ്സിറ്റി) എന്നിവർ ക്ളാസെടുത്തു.