പോത്തൻകോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ ക്ലാസ് നടത്തും.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇന്ന് രാവിലെ 10 മുതൽ ഒരുമണിവരെയാണ് പരിശീലന പരിപാടി. അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ അബ്ദുൾ മജീദിന്റെ അദ്ധ്യക്ഷതയിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷാനിബ ബീഗം ഉദ്ഘാടനം ചെയ്യും.