നെടുമങ്ങാട് :ചേലയിൽ വേട്ടമ്പള്ളി മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സർവമത സമ്മേളനവും പ്രാർത്ഥന സംഗമവും 8,9 തീയതികളിൽ പള്ളിമുക്ക് ഷാഹുൽ ഹമീദ് നഗറിൽ നടക്കുമെന്ന് ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അറിയിച്ചു.നിസാമുദീന്റെ അദ്ധ്യക്ഷതയിൽ ആവണീശ്വരം മുഹമ്മദ് അനസ് ജൗഹരി നബിദിനാഘോഷം ഉദ്‌ഘാടനം ചെയ്യും.സൗയീദ് മൗലവി അൽ ഫത്താഹിയും എഫ്.മുഹമ്മദ് ആസിഫ് ഹുബ്ബുറസൂലും മുഖ്യപ്രഭാഷണം നടത്തും.മതസൗഹാർദസദസ് അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.സയ്യിദ് മിസ്ബാഹ് കോയാ തങ്ങൾ അൽ ബാഖഫി മൗദ് റസൂൽ പ്രഭാഷണം ഉദ്‌ഘാടനം ചെയ്യും.