നെടുമങ്ങാട് : നബിദിനാഘോഷത്തോടനുബന്ധിച്ച് വഞ്ചുവം മുസ്ലിം ജമാത്തിന്റെ കീഴിലുള്ള ഇളവട്ടം,ചാവറക്കോണം,വഞ്ചുവം ഹിദായത്തുൽ ഇസ്ളാം മദ്രസ വിദ്യാർത്ഥികളുടെ ദീനി കലാമത്സരം നടത്തി.ചീഫ് ഇമാം ഉബൈദ് മന്നാനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.ജമാത്ത് പ്രസിഡന്റ് അഡ്വ.കെ.ഉവൈസ്‌ഖാൻ ഉദ്‌ഘാടനം ചെയ്തു.സമ്മാനദാനം നബിദിനത്തിൽ നടക്കുമെന്നും രാവിലെ എട്ടിന് നബിദിന സന്ദേശറാലി ഉണ്ടായിരിക്കുമെന്നും ജമാത്ത് ഭാരവാഹികൾ അറിയിച്ചു.