കഴക്കൂട്ടം: അണ്ടൂർക്കോണം പഞ്ചായത്തിലെ പാച്ചിറയിലെ റോഡരുകിലുള്ള വീടുകളിലും ചെറു ഫ്ളാറ്റുകളിൽ നിന്നും കക്കൂസ് മാലിന്യം ഓടയിൽ ഒഴിക്കിവിടുന്നതായി പരാതി. ചെറുമഴയത്തു പോലും ഓടയിൽ നിന്ന് മാലിന്യം റോഡിലേക്ക് വ്യാപിക്കുന്നുണ്ട്. ഇതോടെ ഓടവൃത്തിയാക്കാൻ തുടങ്ങിയപ്പോഴാണ് മിക്ക വീടുകളിൽ നിന്നുള്ള ഡ്രെയിനേജ് പൈപ്പ് ഓടയിലേക്ക് തുറന്ന് വിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സമീപവാസികൾക്കും വഴിയാത്രക്കാർക്കും റോഡിൽ കൂടി നടക്കാൻ കഴിയാത്ത സാഹചര്യമാണ്. വിവരം പഞ്ചായത്ത് സെക്രട്ടറിയും ജനപ്രതിനിധികളെയും ഹെൽത്ത് ഇൻസ്പെക്ടറെയും ഉൾപ്പടെ അറിയിച്ചെങ്കിലും അവർ ആരും നടപടി സ്വീകരിക്കാത്തതിനാൽ വീണ്ടും മാലിന്യം ഓടയിൽ തുറന്ന് വിടുന്നു എന്നാണ് നാട്ടുകാരുടെ പരാതി.