kmms

തിരുവനന്തപുരം : കെ.എം.എസ്.എസ് പേട്ട ശാഖയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും എം.ബി.ബി.എസ് അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കും അവാർഡ് നൽകി അനുമോദിച്ചു. സംസ്ഥാന പ്രസിഡന്റ് ആറ്റുകാൽ ബി.സുബാഷ് ബോസ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ലക്ഷ്യ പ്രബോധന ക്ളാസിന് മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് നേതൃത്വം നൽകി. ശാഖാ പ്രസിഡന്റ് വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജി.ശ്രീകുമാർ സ്വാഗതവും ശാഖാ സെക്രട്ടറി എം.രാധാകൃഷ്ണൻ റിപ്പോർട്ടും അവതരിപ്പിച്ചു. കടകംപള്ളി വാർഡ് കൗൺസിലർ ശോഭാറാണി, സംസ്ഥാന ട്രഷറർ സി.കെ.ചന്ദ്രൻ, സംസ്ഥാന വനിതാ വേദി രക്ഷാധികാരി ഡോ.പ്രമീള മഹേഷ്, ചെരാത് മാസികയുടെ എഡിറ്റർ കെ.ശശിധരൻ, ജില്ലാ പ്രസിഡന്റ് പേയാട് ശശി, ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, ജില്ലാ ട്രഷറർ ഗിരീഷ് കുമാർ, വനിതാവേദി ജില്ലാ രക്ഷാധികാരി സിന്ധു മോഹൻ എന്നിവർ സംസാരിച്ചു. ദേശീയ അദ്ധ്യാപക അവാർഡിനർഹയായ അംബൂരി .കെ.ആർ. ഉഷാകുമാരിയെയും കേരള സർവകലാശാല കലാപ്രതിഭ വിഷ്ണുറാമിനെയും ആദരിച്ചു.

ട്രഷറർ കെ.രവി വരവ് - ചെലവ് കണക്ക് അവതരിപ്പിച്ചു. പ്രസിഡന്റ് ആർ. രാജേഷ് നന്ദിയും പറഞ്ഞു.