നെടുമങ്ങാട് : കേരള റവന്യു ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാസമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10.30ന് ഗ്രീൻലാന്റ് ആഡിറ്റോറിയത്തിൽ (എം.എൻ.വി ജി അടിയോടി നഗർ) സി.ദിവാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് വിനോദ് വി.നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.അസോസിയേഷൻ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.സുരകുമാർ പ്രവർത്തന റിപ്പോട്ടും ട്രഷറർ ജയരാജ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും.സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,ഹരിശ്ചന്ദ്രൻ നായർ,എസ്.ഷാജി,ആർ.സിന്ധു,എം.എം.നജീം,പി.ശ്രീകുമാർ,വി.ശശികല,വി.കെ മധു, ജെ.ശിവരാജൻ എന്നിവർ സംസാരിക്കും.